Justice For All

S Salini Nair Salini Nair
0 Altın Yaprak
Justice for all... ഒരു മഴത്തുള്ളിതൻ തന്ത്രി മീട്ടിയൊരു പ്രഭാതമിന്നിനു ശ്രുതി മീട്ടി അകലങ്ങളിൽ നീന്നെതോ നഷ്ട വസന്തം മറന്നപോൽ പ്രകൃതിയിന്നെതോ പകൽ കിനാവിനായ് മിഴി നീട്ടി വിഭിന്നമാം ഭാവങ്ങൾ മിന്നി മറഞ്ഞൊരു പ്രകൃതി തൻ ചാപല്യ തീരങ്ങളിൽ കുടിലമാം മാനവ ഹൃദയത്തിൻ താളങ്ങൾ ഞാനെന്ന പദത്തിൽ വിരൽമീട്ടി എനിക്കെന്നു മാത്രം ഏറ്റുപാടി അധികാര മോഹം സിരയിൽ വിടരവേ ധനമെന്ന ഊർജ്ജത്തെ കടമെടുത്തു ‌രക്തതിൽകുളിചൊരു നാവിന്റെ തുമ്പിലായ്‌ നാമെന്ന വ്യൂഹം പണിതീർതു ഹൃദയങ്ങൾ കൊടികളായ്‌ അണിനിരന്നു സാഹോദര്യം മരിക്കാൻ തുടങ്ങവേ വിഭാഗീയത ചിറകുകൾ അരിഞ്ഞെറിഞ്ഞു ഭുവിൻ മാർതട്ടിൽ എരിഞ്ഞടങ്ങുമ്പോൾ ഒരു രക്തസാക്ഷി പുനർജനിച്ചു അധികാര വർഗ്ഗം മുതലക്കണ്ണീർ പൊഴിച്ചു കൊണ്ടവൻസിംഹാസനത്തിൽ അമർന്നിരുന്നു അധികാരമോഹം ഇൗ ലോകത്തിൻ ശാപം അണി തൻ മോഹം തുടർക്കഥയാകുമ്പോൾ കാലിടറി വീഴുന്ന സാധുവിൻ ആർത്തത ആരും കേൾക്കാതെപറയാതെ മറയുന്നു ഭൂവിന്നനന്തമാം ആഴങ്ങളിൽ... ©2017 SALINI.S.NAIR. All rights reserved

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.