Malayalam 09 - തിര തീരത്തോട് പറയാത്തത്

U Unnikrishnan Sivasankara Menon
0 Altın Yaprak
തിര തീരത്തോട് പറയാത്തത് തിരകൾ തീരത്തോട് ഒന്നും പറയുന്നില്ല. തീരത്തിൻറെ വിരിമാറിൽ വീണുടയാനാണ് തിരയുടെ വിധി. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് നീട്ടിയ കൈകളും തുടിക്കുന്ന ചുണ്ടുകളുമായി അവൾ തീരത്തോടടുക്കുന്നത്. തൻറെ ജലമയമായ നഗ്നതയും സുതാര്യമായ വികാരങ്ങളും തീരത്തിനു തന്നെയാണ് അവൾ സമർപ്പിക്കുന്നത്. അവൻറെ കൈകളിലമരുന്പോൾ ആ ആലിംഗനത്തിൻറെ നൈമിഷികത അവൾ മറന്നേ പോകുന്നു. പിന്നിൽ വരുന്ന അടുത്ത തിരയെപ്പുണരാനായി അവൻ തന്നെ കൈവിട്ടുകളയുമെന്ന് അവളറിയുന്നേയില്ല. തൻറെ ഉണ്മയ്കാധാരമായ കടൽക്കരുത്തും കാമനകളെ ഉണർത്തിയ മരുത്തും ഇപ്പോഴവളുടെ മനസ്സിലില്ല. ഇതാ, അവൾ വിട പറയുകയായി തിളങ്ങും കൺകളിൽ കദനത്തിൻ നനവോടെ തീരത്തിൻ മാറിൽ നിന്നകലാൻ മടിക്കും മോഹനാംഗുലികളോടെ. തീരം മണലിലവളെ തെരയുന്പോൾ അവളുടെ ശോകസ്മേരം കടൽപ്പരപ്പിലലിഞ്ഞുതീരുന്പോൾ തൻറെ ഓർമ്മക്കായെന്നോണം അവൾ ഏല്പിച്ചുപോയ കടലിന്നഗതികളിൽത്തന്നെ മനമുറപ്പിക്കണമവന്നിനി.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.