Malayalam 915 ഭാഷാന്തര കവിതകൾ (15) കാറ്റിൽ ഒരു വെളുത്ത റിബൺ
U Unnikrishnan Sivasankara Menon
0
Altın Yaprak
മറ്റൊരു ഞൊടി, ഒരു തീപ്പൊരി, ഒരിക്കൽക്കൂടി ഉണർന്നെണീറ്റ ഭൂതകാലം
ചിത്രാങ്കിതമാമോർമ്മകൾ ജീവനോടെയിരിക്കുന്നു, കാലാതിവർത്തിയായും.
ഓർക്കുന്നു ഞാൻ, സിരകളോടും നിൻ മുഖം, അതിന്നാകർഷകത്വം, ചാരുത,
സുന്ദരമാ മുഖത്തിൻ പിന്നിലൊളിച്ചുള്ളതാം ചില വേദനകളദൃശ്യവും.
ആർദ്രം നിൻ ശില്പസുന്ദരരൂപം റൂബിക്കിൻ നിസ്സാരഭാഗങ്ങൾപോൽ
നിന്നനന്തവാത്സല്യത്തിന് ഞങ്ങൾതൻ ശൂന്യഹൃദയങ്ങളിൽ പാർപ്പിടമൊരുക്കി.
പീറ്റർ വെയറിന്റെ സമർത്ഥസൃഷ്ടിയായ ജെ. കീറ്റിങ് ഞങ്ങൾക്ക് നീയായിരുന്നു
നീയൊരുക്കിയ അനുസ്മരണോത്സവം, അതുപോൽ അതൊന്നുമാത്രം
നമ്മുടെ ചടുലനായ സുഹൃത്തിനായി നാം ടോസ്റ്റുചെയ്തു, അവനെ അനുമോദിച്ചു
നിൻ കൈത്തണ്ടയിൽ ഞാൻ കണ്ടു രക്തമാമൊരു ബാന്ഡ് പ്രത്യക്ഷമായതായ്.
നീ പുകവലിച്ചു, നിന്റെ സ്വതസ്സിദ്ധമായ ഈണത്തിൽ സംസാരിച്ചു
'മരിച്ചുപോയ ഒരാത്മാവിന് ഇതൊന്നുമൊരിക്കലും ആവശ്യമില്ല; നന്നായറിയുക
കുഞ്ഞേ, ജീവിച്ചിരിക്കുന്നവരെ ശ്രദ്ധിക്കൂ, അവരുടെ യഥാർത്ഥമൂല്യം വിലമതിക്കൂ.'
ഞാൻ ആ വെളുത്ത ബാൻഡിൽ ശ്രദ്ധിച്ചുനോക്കി: പ്രാപ്യമാം തുറന്ന സ്രോതസ്സ്.
അതൊരു ബാൻഡുതന്നെയെന്ന് ഞാനറിഞ്ഞു, അഴകുള്ളൊരു പെൺകുട്ടിയുടെ
തിളങ്ങും സുവർണ്ണകേശഭാരത്തിൽ ശ്രദ്ധയോടെ ബന്ധിച്ചിരിക്കണം നീയത്.
മെലിഞ്ഞ കഴുത്തിൽ ചുറ്റിമുറുക്കുന്ന കരുണയറ്റൊരു കയറായല്ല,
കാറ്റിനാൽ തടാകത്തിൽ നൃത്തംചെയ്യും പ്രണയത്തിൻ അടയാളംപോൽ.
ഹേ സുഹൃത്തേ, നെറ്റി ചുളിക്കാതെ, ഞാൻ കൃത്യമായി നിർവ്വചിക്കാം,
മരിച്ചവരോടുള്ള അനുതാപമായല്ല, സൗഹാർദ്ദത്തിന്നടയാളമായി.
Bu şiiri puanla
Henüz puan verilmemiş