Sara Teasdale 06 - ഒരു ശീതകാലരാവ്

U Unnikrishnan Sivasankara Menon
0 Altın Yaprak
(Malayalam Translation of Poem 'A Winter Night' by Sara Teasdale) ഒരു ശീതകാലരാവ് എന്റെ ജനൽച്ചില്ലുകൾ തുഷാരനക്ഷത്രഖചിതം ഇന്നീരാവിൽ ഉലകൊക്കെ അതിശീതമമരുന്നു, ക്രൂരനാണിന്നുചന്ദ്രൻ; കാറ്റാകട്ടെ, യിരുതല- മൂർത്തോരു ഖഡ്ഗം, പ്രഹരോദ്യുക്തം. അങ്ങുമിങ്ങും നടന്നു രാവു തീർക്കും ഭവനരഹിതരാം യാചകരോടൊക്കെയും ഈശ്വരൻ കരുണ കാട്ടട്ടെ. വഴിവിളക്കുവെട്ടമുള്ള മഞ്ഞുതെരുവുകളിൽ നടന്നു രാക്കഴിക്കും ദരിദ്രരോടും അവൻ ദയകാട്ടട്ടെ. എന്റെ മുറിയാകട്ടെ, ഒരിറ്റു ജൂൺമാസം പോലിരിക്കുന്നു ഇളം ചൂടുള്ളതും മടക്കുമടക്കു തിരശ്ശീലകളാൽ ആവൃതവും. എന്നാലെവിടെയോ, ഭവനരഹിതനാമൊരു കുഞ്ഞെന്നപോൽ അതിശൈത്യത്തിലെൻ ഹൃദയം വിതുമ്പുന്നു.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.