Sara Teasdale 10 - കുഞ്ഞേ കുഞ്ഞേ
U Unnikrishnan Sivasankara Menon
0
Altın Yaprak
(A Malayalam Translation of Poem 'Child, Child' by Sara Teasdale)
കുഞ്ഞേ കുഞ്ഞേ, സ്നേഹിച്ചുകൊള്ളൂ നീയാവോളം
മനുഷ്യന്റെ ഒച്ചയെ, കൺകളെ, ആത്മാവിനെയും.
അതുനിൻ ഹൃദയം നുറുക്കിയാലും ഭയക്കരുത് നീ,
ആ മുറിവിൽനിന്ന് പുതുഹർഷം മൊട്ടിട്ടുവരും.
ആഹ്ലാദാഭിമാനങ്ങളോടെ നന്നായി സ്നേഹിക്ക മാത്രം ചെയ്ക,
സ്നേഹം സ്വർഗ്ഗമാകട്ടെ, അല്ലെങ്കിൽ നരകമോ.
കുഞ്ഞേ കുഞ്ഞേ, സ്നേഹിക്കൂ നിനക്കു കഴിയുമ്പോഴെല്ലാം
എന്തെന്നാൽ, ജീവിതം ഒരു സന്തുഷ്ടദിനംപോൽ ചെറുതല്ലോ.
നിനക്കു തോന്നുന്ന കാര്യങ്ങളെ നീ ഭയക്കായ്കൊരിക്കലും-
ജീവിതം യഥാർത്ഥ്യമായ് ഭവിക്കുന്നത് സ്നേഹത്താലല്ലൊ,
സ്നേഹം മാത്രം, കാരണം അരുതാത്ത മഹാപാപങ്ങൾ ഏഴല്ലോ,
സ്നേഹത്തിലൂടെയല്ലോ സ്വർഗ്ഗത്തിലേക്ക് പ്രവേശനം.
Bu şiiri puanla
Henüz puan verilmemiş