Sara Teasdale 102 - ഹൃദയം എന്ന വീട്
U Unnikrishnan Sivasankara Menon
0
Altın Yaprak
എന്റെ ഹൃദയം ഒരു ചെറുവീടുതന്നെ
മൂന്നോ നാലോ പേർക്കുമാത്രം ഇടമുള്ള വീട്
നീ വാതിലിൽ മുട്ടുംമുമ്പേ
അത് നിറഞ്ഞുകഴിഞ്ഞിരുന്നു.
നിന്നെക്കൂടി അകത്തുവിളിക്കാൻ
ഞാൻ വെമ്പുകയായിരുന്നു
എനിക്കറിയാമായിരുന്നു എനിക്കുനിന്നെ
അത്രമേൽ സ്നേഹിക്കാനാകുമെന്ന്.
പക്ഷേ, നീ അകത്തുവന്നിരുന്നെങ്കിൽ
ബാക്കിയെല്ലാവരും താമസിക്കാനിടം തേടി
മറ്റെവിടെയെങ്കിലും പോകേണ്ടി വരുമായിരുന്നു.
കാരണം, നീ എന്റെ മുറിയുടെ ഒരു മൂലയിൽ
ഒരിക്കലും തൃപ്തിപ്പെടുമായിരുന്നില്ല.
അതുതന്നെ, നീ വന്നിരുന്നെങ്കിൽ മറ്റെല്ലാവരും
തമസ്സിലേക്കിറങ്ങേണ്ടി വരുമായിരുന്നു.
അതിനാൽ, സ്നേഹിതാ,
എന്റെ പ്രിയസ്നേഹിതാ, വിട!
എനിക്ക് കരച്ചിൽ വരുന്നുണ്ട്
പക്ഷേ, ഞാൻ പുഞ്ചിരിക്കുകയേയുള്ളു
പുഞ്ചിരിയോടെ ഞാൻ നിനക്ക് വിടചൊല്ലുന്നു.
This poem is Malayalam Translation of the poem "The Heart's House" by Sara Teasdale
Bu şiiri puanla
Henüz puan verilmemiş