Sara Teasdale 104 - പ്രണയിക്കാൻ വഴികളേറെ
U Unnikrishnan Sivasankara Menon
0
Altın Yaprak
രാത്രിമുഴുവൻ നീ എന്നെക്കുറിച്ചുതന്നെ
ചിന്തിച്ചുകൊണ്ടിരുന്നത് ഞാനറിഞ്ഞിരുന്നു
നീ അങ്ങകലെയായിരുന്നിട്ടും ഞാനതറിഞ്ഞു;
നിന്റെ പ്രണയം ഇളംകാറ്റുപോലെ
എന്റെ മേൽ വീശുന്നത് ഞാനറിഞ്ഞു
കാറ്റടിച്ചുചിതറിയ ഇരുണ്ടൊരു കടൽ
പെരുമഴയായെന്നെയാകെ നനച്ചതുപോലെ.
പ്രണയിക്കാൻ വഴികളേറെയുണ്ട്
ഓരോ വഴിക്കും അതിന്റേതായ ഹർഷവുമുണ്ട്,
രാവിലൂടെ കരയിലേക്കടിച്ചുകയറി-
ച്ചിതറുന്ന കടലായി മാത്രം എന്നടുത്ത്
വരൂ, അതിൽ മാത്രം തൃപ്തിയടയുക.
This poem is Malayalam Translation of the poem "Spray" by Sara Teasdale
Bu şiiri puanla
Henüz puan verilmemiş