Sara Teasdale 19 - ശൈത്യകാലത്തിൽ ഒരു സ്വർണ്ണചൂഡൻ പക്ഷി
U Unnikrishnan Sivasankara Menon
0
Altın Yaprak
This is a Translation of the poem "A Winter Bluejay" in Malayalam
ശൈത്യകാലത്തിൽ ഒരു സ്വർണ്ണചൂഡൻ പക്ഷി
നമ്മുടെ ചവിട്ടടികൾക്കു കീഴെ പൊടിയവെ
മഞ്ഞു പരലുകൾ സ്പഷ്ടസ്വരത്തിൽ മന്ത്രിച്ചു;
ഉദ്യാനപാതയിലൂടെ നടക്കുമ്പോൾ, പിന്നിൽ
ഉജ്വലനീലവർണ്ണത്തിലത്ഭുതരൂപങ്ങളിൽ
നമ്മുടെ നിഴലുകൾ നൃത്തംചെയ്തു.
തടാകത്തിനു കുറുകെ, സ്കേറ്റ് ചെയ്യുന്നവർ
മഞ്ഞിൽ തലങ്ങും വിലങ്ങും പറന്നു,
അവർ കുത്തനെ തിരിയുമ്പോൾ മഞ്ഞിൽ
നനുത്തൊരു കാണാവല നെയ്തുകൊണ്ടിരുന്നു.
അത്യാഹ്ലാദത്തിൽ ഭൂമി വെള്ളിവെയിൽ നുകർന്നു;
സ്കേറ്റുചെയ്യുന്നവരാകട്ടെ, അത്യാഹ്ലാദത്തോടെ
അതിവേഗത്തിന്റെ ലഹരി പാനം ചെയ്തു.
ഞങ്ങളും പ്രണയമധു നുകർന്നു കൊണ്ട്
ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ചു.
നമ്മുടെ സന്തോഷത്തിന്റെ സംഗീതം
ഉച്ചസ്ഥായിയിൽ തന്നെ കേൾക്കുന്നില്ലേ?
പക്ഷേ,
പെട്ടെന്ന്, കണ്ണുകളുയർത്തിക്കൊണ്ട് നീ പറഞ്ഞു,
'അതാ, നോക്കൂ...'
അവിടെ മഞ്ഞുവീണ് വെളുത്ത ഒരു മേപ്പിൾ മരത്തിന്റെ
കറുത്തൊരു ശാഖയിൽ
നമ്മുടെ പ്രണയം പോലെ ഭയരഹിതവും ഹർഷദവുമായി
ഒരു നീല സുവർണ്ണചൂഡൻ പക്ഷി
തന്റെ തലപ്പൂവുയർത്തി!
നമ്മുടെ സന്തോഷത്തിന്റെ പരിധി ആർക്കു പറയാനാകും?
സൗന്ദര്യത്തിന്റെ അതിരുകൾ ആരു നിർണ്ണയിക്കും?
Bu şiiri puanla
Henüz puan verilmemiş