Sara Teasdale 21 - നിർനിദ്രം
U Unnikrishnan Sivasankara Menon
0
Altın Yaprak
This is a translation of the poem 'Sleepless' by Sara Teasdale
നിർനിദ്രം
നിൻകൈകൾതൻ പരിരംഭണ-
മിന്നിരവിലെനിക്കു ലഭിച്ചിരുന്നെങ്കിൽ-
എന്നാലെനിക്കും നിനക്കുമിടയിലു-
ണ്ടർദ്ധമീ ലോകവും ഒടിഞ്ഞുമടങ്ങിയ സമുദ്രവും.
ശരത്കാലവർഷമെൻ മുറ്റത്തു പ്രതിധ്വനിക്കുന്നു
രാത്രി മുഴുവനുമത് വന്ധ്യപഷാണങ്ങളിലലയ്ക്കുന്നു
വിജനമാം മുറ്റത്ത് വ്യർത്ഥവർഷത്തിൻ ശബ്ദ-
മെൻ ഏകാന്തത കഠിനതരമാക്കുന്നു.
നീയിവിടെയായിരുന്നെങ്കിൽ,
നീയിവിടെത്തന്നെയുണ്ടായിരുന്നെങ്കിൽ,
രാവത്രയും വ്യർത്ഥമായെൻ രക്തം നിനക്കായ് തുടിക്കുന്നു
ആ മഴയെപ്പോൽ നിർനിദ്രം.
Bu şiiri puanla
Henüz puan verilmemiş