Sara Teasdale 26 - കടൽക്കരയിൽ

U Unnikrishnan Sivasankara Menon
0 Altın Yaprak
This is a translation of the poem 'By The Sea' by Sara Teasdale കടൽക്കരയിൽ വേലിയിറക്കമായിരുന്നു, വടക്കൻ കടലിനരികെക്കൂടി ഞങ്ങൾ, ഞാനും അവനും, നടക്കുകയായിരുന്നു, താരങ്ങൾ ഒന്നൊന്നായി ഉറക്കമുണർന്നുകൊണ്ടിരിക്കെ. അനായാസമായ പെരുമാറ്റത്താ- ലെന്നെ ആകർഷിക്കാനവൻ ശ്രമിച്ചു; അതവന്റെ ആത്മാർത്ഥതക്കുറവ് തെളിയിക്കുന്നതായിരുന്നു. അവന്റെ മുഖത്ത് ഒരു ചെറു- സ്മേരം മിന്നി മറഞ്ഞു. സ്നേഹപ്രകടനം അവ- ന്നൊരു കലതന്നെയാണ്, പുല്ലാങ്കുഴൽ വാദകൻ പുല്ലാങ്കുഴലിലെന്നപോലാണ് അവൻ തന്റെ ഹൃദയത്തിൽ ആ കല പ്രയോഗിച്ചിരുന്നത്. ഓരോ സംഗീതശകലവും അവൻ തന്റെ ഇഷ്ടത്തിന് മാറ്റുമായിരുന്നു, അവന് എന്റെ പ്രണയം ആവശ്യമേ ഇല്ലായിരുന്നു, അവന്റെ പ്രണയപ്രകടനത്തിന് എന്റെ മറുപടിക്കായവൻ കാതോർത്തതേയില്ല. എന്റെ നയനങ്ങളിലെ വിഹ്വലത രാവിന്നിരുളിലൊളിപ്പിക്കാനായ് അരുണവും ധവളവുമായി മാറിമാറി കത്തിക്കൊണ്ടിരുന്ന വിളക്കുമാടം ശ്രദ്ധിക്കുന്നതായി ഞാൻ ഭാവിച്ചു. എന്റെ ചിരി ഞാനറിയാതെ എന്റെ കാതുകളിൽ തന്നെ ദംശിച്ചു, ദുഃസ്വപ്നം കണ്ട് കരഞ്ഞുണരുന്നവൻ താൻ കേൾക്കുന്നത് സ്വന്തം രോദനമാണെന്ന് തിരിച്ചറിയാത്തതുപോലെ. ഞാൻ കളിയായിപ്പറയുന്ന വാക്കുകളിലെ വ്യാജം എന്റെ ശബ്ദത്തിന്റെ പതറിച്ച അവന് ഒറ്റിക്കൊടുത്തെങ്കിലോ? ചിരിക്കുമെന്നധരങ്ങൾ വിറയ്ക്കുകയാണെന്നവനറിയുമോ? നുണ പറയാനുള്ള എന്റെ കഴിവ് ഇല്ലാതായാലോ? എന്റെ മൃദുഗദ്ഗദത്തിൽ അവന്റെ പേര്, അതുമാത്ര, മവൻ വായിച്ചെടുത്താലോ?

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.