Sara Teasdale 31 - ഞാൻ നിന്നെ പ്രേമിക്കുന്നു

U Unnikrishnan Sivasankara Menon
0 Altın Yaprak
ഞാൻ നിന്നെ പ്രേമിക്കുന്നു This is a translation in Malayalam of the poem ‘ I Love You' by Sara Teasdale. ഏപ്രിൽ എന്റെ മേൽ കുനിഞ്ഞ് ഞാൻ ഗാഢനിദ്രയിലാണെന്നറിയുമ്പോൾ എൻഹൃദയം മരണത്തിലും മറച്ചുവെച്ച ഒരു രഹസ്യം ഇനിമേൽ, മണ്ണ് മറച്ചുവെയ്ക്കണമെന്നില്ല. ഏപ്രിൽ അത് പുള്ളുകളോട് പറയുമ്പോൾ വാനമ്പാടികളും ആ രഹസ്യം അറിയും അവ ആ മൂന്ന് വാക്കുകൾ വീശുന്ന കാറ്റുകളോ- ടെല്ലാം മൃദുതരമായ് മന്ത്രിക്കുംപോലെ കൂകും. അവന്റെ വീടിൻ മേൽക്കൂരയ്ക്കുമേൽ നാരായണക്കിളികൾ, വിദൂരത്തിൽ പെയ്യും മഴതൻ സംഗീതസ്വരത്തിൽ അവന്റെ ജനൽ- പ്പാളിക്കരികെ കുഞ്ഞുകുരുവികളോടത് പറയും. കുരുവീ, കുഞ്ഞുകുരുവീ, ഞാൻ ഗാഢനിദ്രയിലായിക്കഴിയുമ്പോൾ നീ പറയണമെൻ പ്രണയിയോട് മരണത്തിലും ഞാൻ സൂക്ഷിച്ചൊരാ രഹസ്യം.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.