Sara Teasdale 79 - ജലധാര

U Unnikrishnan Sivasankara Menon
0 Altın Yaprak
ജലധാര This is Malayalam translation of the poem "The Fountain" by Sara Teasdale. ആ കടുംനീലരാവിൽ ജലധാര തനിയെ പാടിക്കൊണ്ടിരുന്നു, കല്ലിൽ കൊത്തിയൊരു വനദേവതയുടെ നിദ്രാലുവാം ഹൃദയത്തോടാ- ണവൾ പാടിക്കൊണ്ടിരുന്നത്. ജലധാര പാടിക്കൊണ്ടേയിരുന്നു എന്നാൽ വനദേവത ഒന്നനങ്ങിയതുപോലുമില്ല, ഒഴിഞ്ഞ സ്വർഗ്ഗങ്ങളിലെ വലിയ ധവളേന്ദു മാത്രമാണത് കേട്ടത്. ജലധാര പാടിക്കൊണ്ടേയിരുന്നു വെണ്ണക്കല്ലിൻ ചെറുചുവർമേൽ പാലുപോൽ വെളുത്ത ആൺമയിലുകൾ ഉറങ്ങി, അവർ കണ്ട കനവുകൾ അസാധാരണവും മങ്ങിയവയുമായിരുന്നു. പുൽത്തലയിൽ ഒരു മഞ്ഞുതുള്ളി തിളങ്ങിക്കൊണ്ടിരുന്നു. ഐലക്സ് ചെടിയിലയിലെ മഞ്ഞുതുള്ളിയിൽ ദുഗ്ദ്ധ ധവളമാം ചെറുകിളികൾ കിനാവിലെന്ന പോലെ തിളക്കമാർന്നു നിന്നു. ജലധാര പാടിക്കൊണ്ടേയിരുന്നു നമുക്കു പറയാൻ പറ്റാത്ത ഒരു പിടി കാര്യങ്ങൾ, സ്വപ്നം കണ്ടുറങ്ങിയിരുന്ന മയിലുകൾ ഒന്നനങ്ങി, തിളങ്ങും മഞ്ഞുതുള്ളികൾ താഴെ വീണു.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.