Sara Teasdale 92 - I Know The Stars
U Unnikrishnan Sivasankara Menon
0
Altın Yaprak
നക്ഷത്രങ്ങളെ എനിയ്ക്കറിയാം
നക്ഷത്രങ്ങളെ അവയുടെ പേരുകൊണ്ട്
എനിയ്ക്ക് തിരിച്ചറിയാം: അൽ ദബറാൻ, ആൾട്ടയർ,
എന്നല്ല, വിണ്ണിലെ വിശാലനീലപ്പടികൾ കയറി
ഉയരങ്ങളിൽ അവ സഞ്ചരിക്കുന്ന പാതകളും എനിയ്ക്കറിയാം.
ആണുങ്ങളുടെ രഹസ്യങ്ങൾ
അവരുടെ കൺകളിൽ നോക്കി ഞാനറിയും.
അവരുടെ നരച്ച മനോഗതങ്ങൾ, അപരിചിത ചിന്തകൾ
എല്ലാമെന്നെ ദുഃഖിതയാക്കുന്നു, ഒപ്പം തന്നെ വിവേകിയും.
എന്നാൽ നിന്റെ മിഴികൾ എനിക്കുനേരെ ഇരുണ്ടിരിക്കുന്നു
അവ എന്നെ വീണ്ടും വീണ്ടും വിളിക്കുന്നതായി തോന്നുന്നുവെങ്കിലും
നീ എന്നെ പ്രണയിക്കുന്നുണ്ടെന്നോ
നീ എന്നെ ഇഷ്ടപ്പെടുന്നേയില്ലെന്നോ പറയാൻ വയ്യ.
പല കാര്യങ്ങളും എനിക്കറിയാം
പക്ഷേ വർഷങ്ങൾ പിറക്കുകയും കൊഴിയുകയും ചെയ്യുന്നു,
ഞാൻ അറിയാൻ കൊതിക്കുന്ന കാര്യം മാത്രം
അറിയാതെ എനിക്ക് മരിക്കേണ്ടി വന്നേക്കാം.
This poem is a Malayalam Translation of the poem "I Know The Stars" by Sara Teasdale.
Bu şiiri puanla
Henüz puan verilmemiş