Malayalam 02 - ഇലപൊഴിയും കാലം
U Unnikrishnan Sivasankara Menon
0
Altın Yaprak
ഇലപൊഴിയും കാലം
ഇലപൊഴിയും കാലം
കദനക്കടൽ
കരകവിയും കാലം
അതുവഴിയായ് ഒഴുകിപ്പോം
പലവഴിയും കാലം.
ഭൂവാകെ കൊടുശൈത്യം
ഇനി വാഴും കാലം
പകൽപോലും പേയിരുളിൻ
ഭീയരുളും കാലം
ഉയിരോടെച്ചിതറിപ്പോയ്
ഉടൽ വീഴും കാലം
ഉലകാകെ കലഹത്തിൻ
കനലെരിയും കാലം
വഴിയാകെക്കാലന്മാർ
പതിയിരിക്കും കാലം
ഭയത്താലീ ജനമാകെ
ഉള്ളുരുകും കാലം
ഇലപൊഴിയും കാലം
കരൾപ്പൂവിൻ
ഇതൾപൊഴിയും കാലം
ഇലപൊഴിയും കാലം
നിഴൽപോലും പകയോടെൻ
ഉയിരരിയും കാലം
ആകാശം ക്രോധച്ചെ-
മ്മഴ പൊഴിയും കാലം
ഭൂവാകെക്കടലോളം
നിണമണിയും കാലം
എൻ കയ്യാലിന്നാളെൻ
ചിതയെരിയുംകാലം.
ഇലപൊഴിയും കാലം
കലഹക്കടൽ
കരകവിയും കാലം
മനംമൂടും ഘൃണയാലി-
ന്നുലകഴിയും കാലം.
എൻ കയ്യാലിന്നാളെൻ
ചിതയെരിയും കാലം.
Bu şiiri puanla
Henüz puan verilmemiş