Malayalam 23 - ഒരൊറ്റ ഭൂമി മാത്രം
U Unnikrishnan Sivasankara Menon
0
Altın Yaprak
ഉരുകിയൊഴുകിപ്പോയ
ഹിമമലയിരുന്നിടത്ത്
കാലമുരുട്ടിയെടുത്ത
ഒരുകൂന കല്ലുകൾ.
കുറ്റിയറ്റുപോയ മണൽക്കോഴികൾ
കൂടുകൂട്ടിയിരുന്നിടത്ത്
ഇന്നൊരു വൻ വിമാനത്താവളം.
നൂറ്റാണ്ടു വയസ്സുള്ള അരയാൽ
കോടാലിയക്കിരയായി
ശവക്കുഴിയിൽ നിന്ന്
തെറിച്ചുയർന്ന അസ്ഥികൂടം പോൽ
തൊലിയുരിഞ്ഞ വൻ വേരുപടലം;
മനുഷ്യനതു തന്റെ വിജയമായെണ്ണുന്നു.
(അതോ, കോടാലിക്കയ്യിന്റേതോ?)
ഇനിയവനാ വഴി ഒരു റോഡുവെട്ടും
തന്റെ ഫോസിലിന്ധനക്കാർ പറത്തി രസിക്കുവാൻ,
അവന്റെ പേരിനി അംഗാരത്തിൽക്കൊത്തി വെച്ചിടും
താൻ കുഴിച്ചതു തന്റെ തന്നെ
ശവക്കുഴിയാണെന്നവനറിയുന്നുവോ?
Bu şiiri puanla
Henüz puan verilmemiş