Malayalam 909 ഭാഷാന്തര കവിതകൾ (09) പടിഞ്ഞാറ് നിന്നൊരു സംഗീതം
U Unnikrishnan Sivasankara Menon
0
Altın Yaprak
പടിഞ്ഞാറു നിന്ന് ഒരിളംകാറ്റ്
ഇലകളെ ഇക്കിളിയിടുന്നു
അവയുടെ പരസ്പരാശ്ലേഷം
സംഗീതമായി വിരിയുന്നു
വസന്തത്തിന്റെ മുകുളങ്ങളിൽ
നൃത്തച്ചുവടുകൾ പാകുന്നു.
മലരിതളുകൾ മഴയായ് പൊഴിഞ്ഞ്
താഴെ സുരഭിലമാം ഒരലർശയ്യ
എനിക്കായൊരുക്കുന്നു.
അതിൽനിന്നെൻ മേനിയിൽ
പുരളുന്നു ഹൃദയം കവരും സുഗന്ധം....
പൂവിതളുകൾക്കിടയിലൂടെന്നെ
കുത്തിനോവിക്കുന്നു പുൽനാമ്പുകൾ
പുതുമഞ്ഞിൻ തുള്ളികളിലൂ-
ടെത്തിനോക്കുന്നു ബാലാരുണൻ
പ്രകൃതിയിലൊരു നവസുരഭിയാം
വിഭാതോദയത്തിന്നുത്സവം.
ആ നന്മണത്തിന്നിനിമയിൽ
ആറാടുകയായ് ജീവജാലങ്ങളെല്ലാം.
പൂവിതളുകൾക്കിടയിലൂടെന്നെ
കുത്തിനോവിക്കുന്നു പുൽനാന്പുകൾ
പുതുമഞ്ഞിൻ തുള്ളികളിലൂ-
ടെത്തിനോക്കുന്നു ബാലാരുണൻ
പ്രകൃതിയിലൊരു നവസുരഭിയാം
വിഭാതോദയത്തിന്നുത്സവം. I
ആ നന്മണത്തിന്നിനിമയിൽ
ആറാടുകയായ് ജീവജാലങ്ങളെല്ലാം.
Bu şiiri puanla
Henüz puan verilmemiş