Malayalam 913 ഭാഷാന്തര കവിതകൾ (13) വൃത്തം

U Unnikrishnan Sivasankara Menon
0 Altın Yaprak
This is translation of the poem "Circle" by Poet fatemeh zolfagharian കാലം ഏറെ അടുപ്പത്തിലായിരിക്കെത്തന്നെ- യൊട്ടപരിചിതരാമിരു ചങ്ങാതിമാർ, മരണവും ജീവിതവും, തമ്മിൽക്കാണെ- പ്പരസ്പരമെതിർക്കും മാത്സര്യ സംഘർഷണം. ജീവിതം നനുനനുത്ത ഒരു പൂവിതൾ, ഒരു നിശാശലഭത്തിന് പോലും പറക്കാ- നിടമേകും കാലത്തോടു ചേർത്ത് വ്യാഖ്യാനിക്കപ്പെടേണ്ടുമൊരിതൾ. നിശാശലഭം ആഴമേറിയതും എന്നാൽ ആദ്യജന്മദിനപ്പുലരി കാണുംവരെക്കൂടി ദൈർഘ്യമില്ലാത്തതുമാമൊരു ഹ്രസ്വ- ജീവിതത്തിന് സ്പഷ്ടമാം നിദർശനം. പുലരി ഏറെ അടുപ്പത്തിലായിരിക്കെത്തന്നെ- യൊട്ടപരിചിതരാം മിത്രങ്ങളിരുവർ, രാവും പകലും തമ്മിൽ കണ്ടുമുട്ടുമ്പോ- ളുളവാം കലഹരണിത ശോണകാളിമ!

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.