Malayalam 912 ഭാഷാന്തര കവിതകൾ (12) അനാവർഷമേഘങ്ങൾ
U Unnikrishnan Sivasankara Menon
0
Altın Yaprak
നിർനിദ്രതയിലെ സ്വപ്നങ്ങളുടേതെന്ന പോലെ
നിർവചിക്കാനാവാത്ത മൃദുരൂപങ്ങൾ
അളവില്ലാത്ത അനിശ്ചിതദൂരങ്ങളിൽ
അവിശ്രമം ഒഴുകിക്കൊണ്ടേയിരിക്കുന്നു
തന്മനോനീതങ്ങൾ അനാവർഷമേഘങ്ങൾ;
ഒടുവിൽ, വന്നതുപോലെ തന്നെ
അവ മറഞ്ഞുപോകുന്നു
പ്രണയമെന്നതുപോൽ തന്നെ.
Bu şiiri puanla
Henüz puan verilmemiş