Sara Teasdale 01 - ഒരു പെൺകുട്ടിക്കുള്ള ഉപദേശം

U Unnikrishnan Sivasankara Menon
0 Altın Yaprak
1. ഒരു പെൺകുട്ടിക്കുള്ള ഉപദേശം (Translation of the poem ' Advice To A Girl') കൈയ്യടക്കാൻ തക്കവനായൊരാളുണ്ടെങ്കി- ലവനെ കൈയ്യടക്കാൻ നിനക്കാവില്ല. ഹൃദയത്തിൽ നീയിതുറപ്പിക്കൂ കോപിഷ്ടയാം എൻപ്രിയ യുവസഖീ. ഈ വാസ്തവം വജ്രക്കൽ പോൽ കഠിനം, നിൻ കവിൾത്തടത്തിൽ ചേർക്ക, നിൻ മിഴിനീരിനെയതു മറയ്ക്കട്ടെ. തനിയെ നീയിരിക്കുമ്പോൾ ഒരു ക്രിസ്റ്റൽപോൽ അതുനിൻ കൈയിലെടു- ത്തതിൻ മഞ്ഞാഴങ്ങളിലേക്ക് ചുഴിഞ്ഞുനോക്കൂ. അങ്ങിനെ വളരെ, വളരെ നേരം നോക്കിക്കൊണ്ടേ- യിരിക്കുമ്പോൾ ഒരനുഗ്രഹമായ് നീയതറിയും: കൈക്കലാക്കാൻ തക്ക മൂല്യമുള്ളവനെ കൈക്കലാക്കാനൊരിക്കലുമാവില്ലല്ലോ.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.