Sara Teasdale 02 - വരും, മൃദുലമാമൊരു വർഷം

U Unnikrishnan Sivasankara Menon
0 Altın Yaprak
2. വരും, മൃദുലമാമൊരു വർഷം (Translation of the poem ' There Will Come Soft Rain') മൃദുവായൊരു മഴ ചാറി വരും, പുതുമണ്ണിൻ സുഗന്ധവും മിന്നും കുരലോടെ വട്ടം ചുറ്റി - പ്പാറും ചന്തക്കുരുവികളും; രാവിൽ കുളത്തിൽ പാടും തവളകളും വിറപൂണ്ട ധവളിമയിൽ മുങ്ങി കാട്ടു പ്ളം മരങ്ങളും; അഗ്നിച്ചിറകുകളോടെ കുരുവികൾ കുഞ്ഞുവേലിക്കമ്പിയിലിരുന്ന് തങ്ങളുടെ ഭ്രമങ്ങൾക്ക് ഈണമിടും; ഇവരാരു, മെന്നാൽ ഈ മഹാ- യുദ്ധത്തെക്കുറിച്ചറിയുന്നേയില്ല; അതു തീർന്നോ എന്നവർ ശ്രദ്ധിക്കുന്നുമില്ല; കിളികൾക്കോ മരങ്ങൾക്കോ, ആർക്കും, മനുഷ്യവംശം തന്നെ മുടിഞ്ഞുപോയാലും ഒന്നുമില്ല; നാമെല്ലാം തുലഞ്ഞുപോയിരുന്നാലും രാ പുലരുമ്പോൾ ഉണർന്നെണീക്കുന്ന വസന്തം സ്വയം അതറിയുകയേയില്ല.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.