Sara Teasdale 03 - തനിയെ

U Unnikrishnan Sivasankara Menon
0 Altın Yaprak
(Malayalam Translation of Poem 'Alone' by Sara Teasdale) തനിയെ തനിച്ചാണു ഞാൻ, പ്രണയാതുരയെങ്കിലും, ഞാൻ കൊണ്ടതും കൊടുത്തതുമെല്ലാമിരിക്കിലും. എന്നോടു നിനക്കുള്ളീയാർദ്രതയെങ്കിലും, ചില നേരങ്ങളിൽ ജീവിക്കാനെനിക്കില്ല തെല്ലുമാഹ്ളാദം. തനിച്ചാണു ഞാൻ, ഈ നരച്ചു തളർന്നോരുലകിൻ ഉത്തുംഗതമമാം ശിഖരത്തിലെത്തി നില്ക്കുംപോൽ. ചുഴലും ഹിമമാണെനിക്കു ചുറ്റിനും മുകളിൽ അനന്തമായ് വിടരും ശൂന്യാകാശം. മറഞ്ഞുപോയ് ഭൂമി, മാഞ്ഞൂ സ്വർഗ്ഗവും, മൃതരായതിനാൽ തനിച്ചല്ലാതായ്ത്തീർന്നവർ തൻ ശാന്തിയിൽ നിന്നെന്നെക്കാത്തീടുവാൻ എനിക്കെന്നാത്മാഭിമാനം മാത്രം.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.