Sara Teasdale 107 - സാഗരേ, സംഗരേ
U Unnikrishnan Sivasankara Menon
0
Altın Yaprak
പിടിച്ചുവലിക്കുന്ന കാറ്റിലാണ് ഞാൻ നില്ക്കുന്നത്, തനിയെ
തുടരെ പൊങ്ങുകയും വീഴുകയും ചെയ്യുന്ന കപ്പലിൻ മേൽത്തട്ടിൽ,
എനിക്കു ചുറ്റിനും വന്യമായ നിശയാണ്, കീഴെ കൊടുങ്കാറ്റിന്റെ
ചാട്ടയടിയിൽ പുളഞ്ഞ് അലറിവിളിക്കുന്ന വന്യജലസാഗരവും.
ഭൂമി ശത്രുതയിലാണ്, സമുദ്രവും അങ്ങിനെ തന്നെ,
ഒന്നുവിശ്രമിക്കാനിടത്തിനായി ഞാനിനി എവിടെ തെരയും?
എനിക്ക് എപ്പോഴും യുദ്ധം ചെയ്യേണ്ടതായും
യുദ്ധത്തിൽ തന്നെ മരിക്കേണ്ടതായും വന്നിരിക്കുന്നു,
നെഞ്ചിലൊരു പൊറുക്കാത്ത മുറിവായി ഭയം നിലനിൽക്കെ.
This poem is Malayalam Translation of the poem "At Sea" by Sara Teasdale
Bu şiiri puanla
Henüz puan verilmemiş