Sara Teasdale 108 - ആഗ്രഹങ്ങൾ
U Unnikrishnan Sivasankara Menon
0
Altın Yaprak
ഒരിക്കലും നടക്കാത്ത ഒട്ടേറെ കാര്യങ്ങൾ-
ക്കായി ഞാൻ കൊതിക്കുന്നുണ്ട്.
എങ്കിലും ഞാൻ അതീവതീവ്രമായി ആഗ്രഹിക്കുന്നതിനാൽ
ഈ സംഗതികൾ നടന്നേക്കും, ഇല്ലേ?
എനിക്കൊരു കുഞ്ഞ് പൂച്ചക്കുട്ടിയെ വേണം
മൃദുലമായ, അടക്കമുള്ള ഒരു പഞ്ചാരക്കട്ടിയെ.
എന്നും തെരുവിലൊക്കെ തിരഞ്ഞുകൊണ്ടിരുന്നു
അങ്ങിനെയൊന്നിനെ കണ്ടുകിട്ടുമെന്ന് പ്രതീക്ഷിക്കയും ചെയ്തു.
എന്റെ പരിചാരിക നിർബന്ധിച്ചു, 'വരൂ, നടക്കൂ
വഴിയിൽ നിന്ന് ഇങ്ങിനെ തുറിച്ചുനോക്കാതെ! "
ഞാൻ, പക്ഷേ എന്റെ പൂച്ചക്കുട്ടിയെ കണ്ടെത്താനായി
കുറച്ചു നന്നായി നോക്കുന്നതേ ഉണ്ടായിരുന്നുള്ളു.
പിന്നീട് എനിക്കാഗ്രഹം പറന്നുപോകാനായുന്ന
ഒരു നീല ബലൂൺ തിരിച്ചുകിട്ടാനായിരുന്നു.
എന്റെ ആഗ്രഹം വേണ്ടത്ര ഗാഢമായിരുന്നാൽ
എനിക്കതുകിട്ടുമെന്ന് ഞാൻ കരുതി.
ഒരിക്കൽ ഞാൻ ഉദ്യാനത്തിൽ നടക്കുമ്പോൾ
അത് വീട്ടിൽ ആ പഴയ വലിയ ക്ലോക്കിനു സമീപം
കാത്തുനിൽക്കുന്നത് ഞാനറിഞ്ഞു.
വീട്ടിലെത്തിയ ഉടൻ ഇടനാഴി കടന്ന് പെട്ടെന്നുതന്നെ
ആ പഴയ വലിയ ക്ലോക്കിനടുത്തു ചെന്നു നോക്കി
കഷ്ടമെന്നു പറയട്ടെ, അതവിടെ ഉണ്ടായിരുന്നില്ല.
ഇനി ഞാനൊന്നും ആഗ്രഹിക്കില്ല, ഞാൻ കരുതി.
പക്ഷേ, പിന്നെ ഞാനെന്തു ചെയ്യാനാണ്?
ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്നത് വളരെ രസകരമാണ്
അവയൊന്നും സത്യമായിത്തീരുന്നില്ലെങ്കിലും.
This poem is Malayalam Translation of the poem "Wishes" by Sara Teasdale
Bu şiiri puanla
Henüz puan verilmemiş