Sara Teasdale 120 - സൂര്യാസ്തമയം - സെന്റ് ലൂവിസ്
U Unnikrishnan Sivasankara Menon
0
Altın Yaprak
എന്റെ ഈ പാശ്ചാത്യനഗരത്തെ
വേനലിലെ സൂര്യാസ്തമയത്തിന്റെ പുകമറയിൽ
നിശ്ശബ്ദയായി തന്റെ നദിയ്ക്കരികെ
കിനാക്കണ്ടിരിക്കുന്നതായി
ദൂരദേശങ്ങളിൽനിന്ന് തിരികെ വീട്ടിലെത്തുമ്പോൾ
എത്രയോ വട്ടം ഞാൻ കണ്ടിരിക്കുന്നു.
പിന്നെ, ഒരു മണിക്കൂർനേരം
ഉയരെ നരച്ച പാലങ്ങളെ വഹിക്കുന്ന
ഇരുണ്ട വമ്പൻ കമാനങ്ങൾക്കുകീഴിൽ
നദീജലം കപിലസ്വർണ്ണനിറവും
നീലലോഹിതവും മങ്ങിയ തമാലനീലവും
കലർന്ന ഒരു മൂടുപടമണിഞ്ഞിരുന്നു.
അസ്തമയസൂര്യനിൽ ജലഗോപുരങ്ങളും
കുഞ്ഞുജലാശയങ്ങളും പടിഞ്ഞാറൻ ചെരുവിൽ
തീനാളങ്ങളേറ്റെന്നപോലെ തിളങ്ങി,
പഴയ സംഭരണശാലകൾ
നദീതീരസംരക്ഷണഭിത്തികൾക്കുമേൽ
അവയുടെ ചെന്നീലനിഴലുകൾ കോരിയൊഴിച്ചു.
അവയ്ക്കുമീതെ അത്യുയരത്തിൽ
ഇടിമുഴക്കത്തോടെ കറുത്ത തീവണ്ടി പാഞ്ഞുപോയി
അങ്ങുതാഴെ നഗരത്തെ രണ്ടായി കീറിമുറിച്ചുകൊണ്ട്,
പഴയ ആവിയന്ത്രനൗകൾക്കരികെ കെട്ടിയിട്ടിരിക്കുന്ന
ചെറുനൗകകളെ അന്തിമങ്ങൂഴത്തിൽ വിശ്രമിക്കാൻ വിട്ടുകൊണ്ട്.
This poem is Malayalam Translation of the beautiful poem "Sunset: St. Louis" by Sara Teasdale
Bu şiiri puanla
Henüz puan verilmemiş