Sara Teasdale 11 - ക്രിസ്മസ് കാരൾ

U Unnikrishnan Sivasankara Menon
0 Altın Yaprak
(This is a translation of the poem 'Christmas Carol' by Sara Teasdale) ഒന്നാംതരം യെർമിൻ ഫർ വസ്ത്രങ്ങൾ ധരിച്ച രാജാക്കന്മാർ വന്നത് തെക്കു ദൂരെ നിന്നായിരുന്നു; അവർ പൊന്നും രത്നങ്ങളും വിലയേറിയ മുന്തിരിച്ചാറും അവന് സമ്മാനമായി കൊണ്ടുവന്നു. ദൂരെ വടക്കു നാടുകളിൽ നിന്നാണ് ആട്ടിടയന്മാർ വന്നത്, അവരുടെ വസ്ത്രങ്ങൾ പഴകി തവിട്ടുനിറം പൂണ്ടതായിരുന്നു; അവനായവർ കൊണ്ടുവന്നത് നവജാതരായ കുഞ്ഞ് ആട്ടിൻ- കുട്ടികളെയായിരുന്നു; അവരുടെ പക്കൽ സ്വർണ്ണമില്ലായിരുന്നു. മഹാജ്ഞാനികൾ വിദൂരപൂർവ്വദേശങ്ങളിൽ നിന്ന് വന്നു, അവർ തൂവെള്ള വസ്ത്രങ്ങളാണ് ഉടുത്തിരുന്നത്; ആ ദൂരമത്രയും അവർക്ക് വഴി കാട്ടിയ ദേവതാരം ആ രാവിനെ മഹത്തരമാക്കിത്തീർത്തു. ദൈവദൂതന്മാർ സ്വർഗ്ഗരാജ്യത്തുനിന്ന് വന്നു അവരുടെ വസ്ത്രങ്ങൾ അവരുടെ ചിറകുകൾ തന്നെയായിരുന്നു; സ്വർഗ്ഗവാസികൾ മുഴുവനും ആലപിക്കുന്ന മനോഹര- സ്തുതിഗീതങ്ങളാണ് അവർ കൊണ്ടുവന്നത്. രാജാക്കന്മാർ അധികാരത്തോടെ കതകിൽ മുട്ടി ഒപ്പം ജ്ഞാനികളും അകത്തു കടന്നു ഇടയന്മാർ അവരെ പിൻതുടർന്ന് ഉള്ളിൽ കയറി സ്വർഗ്ഗീയഗാനാലാപനം തുടക്കം മുതൽ അവരും കേട്ടു. രാത്രി മുഴുവൻ മാലാഖമാർ പാടിക്കൊണ്ടിരുന്നു രാവിലെ സൂര്യനുദിക്കും വരെ; പക്ഷേ, പാട്ട് തീരും മുന്പേ തന്നെ കുഞ്ഞു യേശു ഉറക്കമായി.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.