Sara Teasdale 123 - ചുവന്ന മേപ്പിൾ

U Unnikrishnan Sivasankara Menon
0 Altın Yaprak
ചുവന്ന മേപ്പിൾ മരങ്ങൾ എത്ര പുരുഷന്മാരാണ് എന്റെ വിശ്വാസത്തിന് അർഹതയുള്ളവർ എന്ന് ഞാൻ കഴിഞ്ഞ വർഷം പഠിച്ചു; ഞാൻ സ്നേഹിച്ചിരുന്ന എന്റെ സുഹൃത്ത് മൃത്യുവിന്നടിയേറ്റ് പൊടിയാകുന്നത് കാണേണ്ടിവന്നു, ഇതുവരെ എനിക്കജ്ഞാതമായിരുന്ന ഭീതികൾ എന്റെ വാതിലിൽ മുട്ടുകയായി, വീണ്ടും വീണ്ടും മുട്ടുന്നു- 'ഞാൻ ഏറ്റവും കുറച്ച്മാത്രം പ്രതീക്ഷിക്കും, ആവശ്യപ്പെടുന്നത് അതിനേക്കാൾ കുറവുമായിരിക്കും', ഞാൻ പറഞ്ഞു, 'സന്തോഷം തീർത്തും ഇല്ലാതായിരിക്കുന്നു.' അവസാനം എനിക്ക് ബുദ്ധിയുദിച്ചിരിക്കുന്നു, എന്നാൽ എങ്ങിനെ വില്ലോമരച്ചില്ലയിലെ തിളക്കം എനിക്ക് ഒളിപ്പിക്കാനാകും? അല്ലെങ്കിൽ ഏപ്രിൽ തിരിച്ചെത്തിയ ഈ സമയത്ത് എങ്ങിനെ ഞാൻ മഴയിൽനിന്ന് സുമസുഗന്ധം മാറ്റിനിർത്തും? പുകമറയ്ക്കുള്ളിലെ തീപോലെ മേപ്പിൾമരങ്ങൾ നില്ക്കുമ്പോൾ എന്റെ പഴയ ആഗ്രഹത്തിനോട് ഞാനെന്തുപറയാനാണ്? കഠിനവേദനയിൽ നിന്നുരുവമെടുത്ത എന്നുള്ളിലെ ഹർഷത്തെ ഞാനെന്തു ചെയ്യും? This poem is Malayalam Translation of the poem 'Red Maples' by Sara Teasdale

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.