Sara Teasdale 125 - വസന്തത്തിലെ കുത്തൊഴുക്ക്
U Unnikrishnan Sivasankara Menon
0
Altın Yaprak
എന്റെ മരണംവരെ എപ്പോഴും
ഇങ്ങിനെതന്നെയായിരിക്കുമോ?
മൊട്ടിടുന്ന മേപ്പിൾമരച്ചില്ലകളിലെ
മങ്ങിയ ആദ്യചെഞ്ചായത്തോടും
മധുരസുഗന്ധിയാം പുതുമഴയോടു-
മൊപ്പം ഓരോ വസന്തത്തിലും
ഞാനിത് വീണ്ടും സഹിക്കേണ്ടതുണ്ടോ?
ഓ, പ്രളയജലം കരയിലടിച്ച് ഒരടഞ്ഞ
നിലവിളിയോടെ പൊട്ടിത്തെറിക്കുന്ന
വെള്ളം പൊങ്ങിക്കൊണ്ടിരിക്കുന്ന
നദിയിലെ ഒരു പാറപോലെയാണ് ഞാൻ-
പ്രളയജലത്തിന്റെ ആക്രന്ദനം നന്നായറിയാമെങ്കിലും
മറുവാക്കൊന്നുമുരയ്ക്കാവാത്തൊരു പാറ.
This poem is Malayalam Translation of the poem "Spring Torrents" by Sara Teasdale
Bu şiiri puanla
Henüz puan verilmemiş