Sara Teasdale 13 - മരണം കരുണ കാണിച്ചാൽ

U Unnikrishnan Sivasankara Menon
0 Altın Yaprak
(A Malayalam Translation of the poem 'If Death Is Kind' by Sara Teasdale) ഒരു പക്ഷേ, മരണം ഒരല്പം കരുണ കാണിച്ചാൽ അങ്ങിനെ ഒരു തിരിച്ചുവരവിന് സാദ്ധ്യതയുണ്ടായാൽ മധുഗന്ധിയായ ഒരു രാവിൽ നാം ഭൂമിയിലേക്ക് തിരിച്ചുവരും, എന്നിട്ട്, ഇതേ ഇടവഴികളിലൂടെ നാം കടൽ തേടി നടക്കും, താഴ്ന്ന് കിടക്കുന്ന തൂക്കുചെത്തിപ്പൂങ്കുലതൻ ധവളിമയിൽ കുനിഞ്ഞ് ആ മധുരസുഗന്ധം ആസ്വദിക്കും. രാവിൽ മുഴങ്ങുമീ കടൽത്തീരങ്ങളിൽ നാം ഇറങ്ങിവരും സമുദ്രത്തിന്റെ മന്ദ്രദീർഘമാം മേഘഗർജ്ജനത്തിലേക്കും. ഇവിടെ, വിശാലമായ താരാദീപപ്രഭയിൽ ഒരൊറ്റ മണിക്കൂർ, നാം എന്തു സന്തുഷ്ടരായിരിക്കും! എന്തെന്നാൽ മൃതരായവർ സ്വതന്ത്രരാണല്ലോ.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.