Sara Teasdale 133 - കാപ്രി
U Unnikrishnan Sivasankara Menon
0
Altın Yaprak
കാണുന്ന വസ്തുക്കളുടെ ഭംഗി
സഹിക്കാവുന്നതിലധികമാവുമ്പോൾ
ആ വേദനയിൽനിന്ന് ഞാൻ സ്വയം
മോചിതയാകുന്നതെങ്ങിനെ!
കാരണം, സൗന്ദര്യമാണ് കയ്പിനേക്കാളേറെ
എന്റെ ഹൃദയത്തെ മഥിക്കുന്നത്.
നെഞ്ചിൽ പൂക്കൾപോൽ ചെറുദ്വീപുകളുമായി
കിനാക്കാണും കടലിനെക്കാണുമ്പോൾ
പ്രപഞ്ചത്തിലെ ഒരേയൊരു ശബ്ദം മാത്രമേ
എനിക്ക് ശാന്തിയും വിശ്രമവുമേകൂ.
This poem is Malayalam Translation of the poem "Capri" by Sara Teasdale.
Bu şiiri puanla
Henüz puan verilmemiş