Sara Teasdale 15 - അതിനാൽ

U Unnikrishnan Sivasankara Menon
0 Altın Yaprak
(Malayalam Translation of the poem 'Because' by Sara Teasdale) അതിനാൽ എന്റെ ഇഷ്ടങ്ങളെ ചെറുക്കാനോ എന്റെ താല്പര്യങ്ങളെ ഹനിക്കാനോ എന്റെ ആത്മാഭിമാനം ക്ഷതപ്പെടുത്താനോ ഒരിക്കലും നീ തുനിയാതിരുന്നതിനാൽ, എന്നെ അർദ്ധഭീതയെങ്കിലുമാക്കിയൊതുക്കാൻ നിന്നിലെ ഗുഹാമനുഷ്യന്റെ ശേഷിപ്പുകളൊന്നും നിന്നെ പ്രേരിപ്പിക്കായ്കയാൽ, കീഴടക്കാനുള്ള ത്വരയോടെ നിനച്ചിരിയാത്തപ്പോൾ എന്നെ സമീപിക്കുന്നത് നീയൊരിക്കലും ചിന്തിക്കുകയേ ചെയ്യാതിരുന്നതിനാൽ, അതിനാൽ, സത്യം പറയട്ടെ, അതിനാൽ മുന്പെന്നും ഇഷ്ടപ്പെട്ടിരുന്നതിനേക്കാളധികം ഞാനിന്നു നിന്നെ സ്നേഹിക്കുന്നു. ശരീരത്തിന്റെ മാത്രം കന്യകാത്വം, അതിനൊപ്പം ഞാനെന്റെ ആത്മാവുകൂടി പൂർണ്ണമായും നിനക്കേകുന്നില്ലെങ്കിൽ, കിടയറ്റതോ കറയറ്റതോ ആകുന്നില്ല. അനിലനെപ്പോലിതുവരെ ഒരു യജമാനനും കീഴപ്പെടാൻ വിസമ്മതിച്ചിരുന്ന എന്റെ മനസ്സും കിനാവുകളും നീ കയ്യടക്കൂ: 'യജമാനൻ' എന്നുതന്നെ നിന്നെ ഞാൻ വിളിക്കും; കാരണം, അങ്ങിനെ നിന്നെ വിളിക്കണമെന്ന് നീ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലല്ലോ.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.