Sara Teasdale 16 - കിനാക്കൾ നിറഞ്ഞ വീടുകൾ

U Unnikrishnan Sivasankara Menon
0 Altın Yaprak
(A Malayalam Translation of the poem " Houses Of Dreams" by Sara Teasdale) എന്റെ ഒഴിഞ്ഞ കിനാക്കൾ നീയെടുത്ത് അവയോരോന്നിലും ആർദ്രതയും കുലീനതയും ഏപ്രിലും വെയിലും നീ നിറച്ചു. എന്റെ ചിന്തകൾ തിങ്ങിനിറഞ്ഞ ആ പഴയ ഒഴിഞ്ഞ സ്വപ്നങ്ങൾ മുഴുവൻ എന്റെ ഹർഷപൂരം നിറഞ്ഞിരിക്കയാൽ ഇനിയൊരു ഗീതം പോലും ഉൾക്കൊള്ളാൻ അവയ്ക്കാവുകില്ല. ശൂന്യമാമെൻ കിനാക്കൾ ഇരുണ്ടിരുന്നു ശൂന്യമാ സ്വപ്നങ്ങൾ വിസ്തൃതവുമായിരുന്നു നിഴൽപൂണ്ട മധുരമാം ആ ഗൃഹങ്ങൾ എൻ ചിന്തകൾ- ക്കൊളിക്കാൻ മതിയായ ഇടങ്ങളായിരുന്നു. എന്നാൽ നീയെൻ കിനാക്കളെടുത്തുകൊണ്ടുപോ- യവയെല്ലാം യാഥാർത്ഥ്യമാക്കിത്തീർത്തു- ഇപ്പോളെൻ ചിന്തകൾക്കില്ലൊരിടവും കളിക്കുവാൻ ഒന്നുമില്ലവയ്ക്കിപ്പോൾ ചെയ് വാനും.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.