Sara Teasdale 37 - അനശ്വരം
U Unnikrishnan Sivasankara Menon
0
Altın Yaprak
This is a translation in Malayalam of the poem "Immortal' by Sara Teasdale.
മനുഷ്യന്റെ കേൾവിക്കും കാഴ്ചക്കുമപ്പുറത്തേക്ക്
എന്റെ ശരീരം പോയിക്കഴിഞ്ഞാൽ, ഇപ്പോഴെൻ ശരീരം
ഉണരുകയും സഹിക്കുകയും ചെയ്യുന്നെങ്കിലും
അപ്പോഴത് ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരിക്കും,
കഷ്ടം, ഇനിയൊരിക്കലും ഉറക്കമില്ലാത്ത
ബലഹീന, മെന്നാൽ അമരമാം എന്നാത്മാവ്
പൊട്ടിത്തെറിയിൽ മുന്നോട്ട് പറക്കുമൊരില,
തീരത്തൊരിക്കലും എത്താനാവാത്ത ഒരു തിര.
Bu şiiri puanla
Henüz puan verilmemiş