Sara Teasdale 38 - നിന്റെ കുറവുകൾ
U Unnikrishnan Sivasankara Menon
0
Foglia d'Oro
നിന്റെ കുറവുകൾ
A Malayalam translation of the poem "Faults" by Sara Teasdale
അവർ വന്നത് നിന്റെ കുറവുകൾ
എന്നോട് പറയാനാണ്,
ഒന്നൊന്നായി അവരവ എണ്ണി-
യെണ്ണിപ്പറഞ്ഞു;
അവർ പറഞ്ഞുകഴിഞ്ഞപ്പോൾ
പൊട്ടിച്ചിരിച്ചുപോയ് ഞാൻ:
അവയെല്ലാം തന്നെ മുന്പേ എനി-
ക്കറിയാവുന്നവയായിരുന്നു-
അവർ അന്ധരായിരുന്നു,
നിന്റെയീ കുറവുകളാണ് ഞാൻ
നിന്നെ ഇത്രയേറെ പ്രണയിക്കാൻ
കാരണമെന്ന് കൂടി കാണാൻ
കഴിയാത്തത്ര അന്ധർ.
Aggiungi una traduzione di questa poesia ·
Vota questa poesia
Non ancora votata
Commenti
Devi accedere per commentare.
AccediQuesta poesia non ha ancora commenti. Scrivi tu il primo.