Sara Teasdale 47 - വൈദ്യൻമാർ

U Unnikrishnan Sivasankara Menon
0 Altın Yaprak
വൈദ്യൻമാർ This is a Malayalam translation of the poem "Doctors" by Sara Teasdale. ഓരോ രാവിലും ഞാൻ ഉറങ്ങാതെ കിടക്കുന്നു, പകലുകളിലും ഞാൻ കിടക്കയിൽ തന്നെ. കേൾക്കാമെനിക്കെൻ തല- യ്ക്കരികിൽ വൈദ്യൻമാർ, വേദനയും മരണവും, കൂടി- യാലോചിക്കുന്നു പരസ്പരം. ശാസ്ത്രഭാഷ, ഔദ്യോഗികഭാവം, ശബ്ദം കുറച്ചും- ഒരാൾക്ക് രോഗം പെട്ടെന്ന് ഭേദമാവണം മറ്റെയാൾക്ക് അല്പം പതുക്കെയായാലും രോഗശമനം ഉറപ്പാകണം, പൂർണ്ണവും. എന്നെപ്പോലെ വിനീതയായ ഒരാൾക്ക് ഇതുപോലുള്ള മഹാവ്യക്തികളെന്നരികി- ലിരുന്ന് എന്റെ രോഗകാര്യം ചർച്ച- ചെയ്യുന്നുവെന്നത് അഭിമാനകരം തന്നെ.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.