Sara Teasdale 50 - പനിനീർപ്പൂവും തേനീച്ചയും

U Unnikrishnan Sivasankara Menon
0 Altın Yaprak
പനിനീർപ്പൂവും തേനീച്ചയും This is a Malayalam translation of the poem "The Rose And The Bee" by Sara Teasdale. ഞനൊരു തേനീച്ചയും നീ ഒരു പനിനീർപ്പൂവും ആയിരുന്നെങ്കിൽ ആ നരച്ച കാറ്റടിക്കുംവേളയിൽ അകത്തുകടക്കാനെന്നെ അനുവദിക്കുമായിരുന്നോ? നിന്റെ പൂവിതളുകൾ വിടർത്തി അകത്തിപ്പിടിച്ചുകൊണ്ട് നിന്റെ ഹൃദയത്തിനടുത്തേക്ക് എന്നെ കടത്തിവിടുമായിരുന്നോ, നീയൊരു പനിനീർപ്പൂ ആയിരുന്നെങ്കിൽ? മറിച്ച് ഞാനൊരു പനിനീർപ്പൂവും നീയൊരു തേനീച്ചയു- മായിരുന്നെങ്കിൽ, നീ ഒരിക്കലെന്നടുത്തു വന്നാൽ ഒരിക്കലും തരിച്ചുപോകാൻ പാടില്ല. എന്റെ പ്രണയത്തെ ഞാൻ, അവസാനം, എൻ ഹൃദയത്തോട് ചേർത്തുപിടിക്കും. എൻ പൂവിതളുകൾ അടച്ച് നിന്നെയെന്നുള്ളിൽ ഞാ- നിറുകെപ്പിടിക്കും, നീയൊരു തേനീച്ചയായിരുന്നെങ്കിൽ!

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.