Sara Teasdale 51 - പ്രണയം പറന്നകന്നപ്പോൾ
U Unnikrishnan Sivasankara Menon
0
Altın Yaprak
പ്രണയഭംഗം
This is a Malayalam translation of the poem 'When Love Goes' by Sara Teasdale.
(1)
അമ്മേ,
പ്രണയത്താൽ ഞാൻ
പീഡിതയായിരിക്കുന്നു,
തലയൊന്നുയർത്താനോ
ചിരിക്കാനോ എനിക്ക് കഴിയുന്നില്ല,
കയ്പേറിയ സ്വപ്നങ്ങൾ
എന്നെ തകർത്തുകളഞ്ഞു,
എന്റെ പ്രണയം മരിച്ചെങ്കിലെന്ന്
ഞാനാശിച്ചുപോകുന്നു.
'നിനക്കുവേണ്ടി ഞാൻ തിളപ്പി-
ച്ചൂറ്റിയെടുത്ത ഈ മരുന്നിൽനിന്ന്
ഒരിറക്ക് കുടിക്കൂ,
നിന്റെ പ്രണയത്തിന്റെ മടിയിൽ-
ത്തന്നെ നിനക്ക് ശാന്തി ലഭിക്കും.'
(2)
മഴയിലെ വെള്ളിനൂലുകളെവിടെ?
കടലിലെ സംഗീതമെവിടെ?
ഈണങ്ങളാലെൻ ഹൃദയം കവരാനായ്
ദിവസം മുഴുവൻ പാടിക്കൊണ്ടിരുന്ന
ആ കുയിലെവിടെ?
'നിന്റെ പ്രണയത്തെ പറന്നുപോകാൻ
നീയനുവദിച്ച ആ രാവിൽ
നിന്നിൽനിന്ന്
അവനതെല്ലാം ഒളിപ്പിച്ചുകളഞ്ഞു.'
Bu şiiri puanla
Henüz puan verilmemiş