Sara Teasdale 56 - പനിനീർപ്പൂവ്
U Unnikrishnan Sivasankara Menon
0
Altın Yaprak
പനിനീർപ്പൂവ്
This is Malayalam translation of the poem 'The Rose' by Sara Teasdale.
എന്റെ മുറിയുടെ ജനവാതിലിനു കീഴെ
പീയെറൊ പാടുകയായിരുന്നു,
പാടിക്കോണ്ടേയിരിക്കുകയായിരുന്നു.
രാത്രി മുഴുവനും അദ്ദേഹത്തിന്റെ
ഓടക്കുഴൽനാദം കേട്ടുകൊണ്ടേയിരുന്നു,
പൂർവ്വദിങ്മുഖം അരുണാഭമാംവരെ.
കഷ്ടം, കഷ്ടം പീയെറൊ,
എന്റെ കയ്യിലൊരു പനിനീർപ്പൂ-
വില്ലായിരുന്നല്ലൊ
താങ്കൾക്കെറിഞ്ഞുതരാൻ,
പുലരിമഞ്ഞിനുപകരം
ഇതളുകൾ കരിഞ്ഞുണങ്ങും മുമ്പ്
എന്റെ കണ്ണീർ മാത്രം കുടിച്ച
ആ ഒരെണ്ണമല്ലാതെ.
ഇരുട്ടിലാണ്
ഞാനത് കണ്ടെത്തിയത്
ഒന്നുചുംബിച്ച്
അദ്ദേഹത്തിന് നേർക്ക് ഞാനതെറിഞ്ഞു
പൂവിതളുകൾ
അദ്ദേഹത്തിന് മേൽ ചിതറിവീണു
അദ്ദേഹത്തിന്റെ ഗാനം
ആഹ്ലാദമായ് മാറി;
സന്ധ്യയിരുളും നേരം
സുസ്മേരവദനനായൊരാൺകുഞ്ഞി-
ന്നരികിൽ നിന്നല്ലോ
ആ പൂ പറിച്ചതെന്ന്
അതറിയാവുന്ന ഞാനല്ലാതെ
മറ്റാരറിയാനാണ്!
അദ്ദേഹമതൊരിക്കലും
അറിയാൻ പോകുന്നില്ലല്ലോ.
Bu şiiri puanla
Henüz puan verilmemiş