Sara Teasdale 57 - കരുണയോടെ, അമ്പിളി
U Unnikrishnan Sivasankara Menon
0
Altın Yaprak
കരുണയോടെ, അമ്പിളി
This is Malayalam translation of the poem 'The Kind Moon' by Sara Teasdale.
എനിക്കു തോന്നുന്നു, ചന്ദ്രൻ വളരെ
കരുണാവാനാണെന്ന്,
എനിക്കുവേണ്ടി എത്രയേറെ
ബുദ്ധിമുട്ടുന്നു,
വീട്ടിൽനിന്നു മുതൽ തന്നെ
അവൻ എന്റെ കൂടെ വന്നു,
യാത്രയിൽ എനിക്ക് കൂട്ടായി.
എനിക്കാവുന്നതിന്റെ പരമാവധി
വേഗത്തിൽ ഞാൻ ഓടുമ്പോൾ
അവനും എനിക്കൊപ്പം തന്നെ ഓടി
അവൻ ആകാശത്തിനു കുറുകെ
കടന്നതെങ്ങിനെയെന്ന്
ഞാനത്ഭുതപ്പെടുകയാണ്.
അവന് കാലുകളോ, പാദങ്ങളോ,
പറക്കുവാൻ ചിറകുകളോ ഇല്ലെന്ന്
എനിക്കുറപ്പുണ്ട്.
പക്ഷേ, അവനിപ്പോൾ അവരുടെ
പുരയ്ക്ക് മുകളിലുണ്ട്.
ഞാൻ തനിയെ അത്ര ദൂരം പോകുന്നത്
ശരിയല്ലെന്ന് അവൻ കരുതുന്നുണ്ടാകാം,
എനിക്കു പോകാമെന്ന് അമ്മ
പറഞ്ഞെങ്കിലും.
Bu şiiri puanla
Henüz puan verilmemiş