Sara Teasdale 59 - പ്രണയവും മരണവും

U Unnikrishnan Sivasankara Menon
0 Altın Yaprak
പ്രണയവും മരണവും This is Malayalam translation of the poem 'Love And Death' by Sara Teasdale. നമ്മളും ഉറക്കത്തിൽ- നിന്നുണരുന്നത് മറവിയോടെയാകുമോ? നിൻ കൈക്കുമ്പിളിൽക്കിടക്കു- മെന്നാത്മാവിന് ഒന്നു- മോർമ്മയില്ലാതിരിക്കുമോ? ഇരുട്ടുവീഴും മരുഭൂമിയിൽ കാറ്റുവീശുമ്പോൾ നീളും നീലനിഴലുകളിഴയും കൈത്തലങ്ങളെ പറക്കും മണൽത്തരികൾ മറന്നുപോകുംപോലെ? അതോ ബാഹ്യാകാശശൂന്യതയെ ഗ്രഹങ്ങൾ തങ്ങളുടെ അഗാധസ്വനങ്ങളാൽ വീശിയൊതുക്കുംവേളയിൽ ഒരായിരം സ്വർഗ്ഗങ്ങൾ താണ്ടിയതാണെങ്കിലും എന്നാത്മാവെന്തെങ്കിലു- മോർക്കുന്നുണ്ടാകുമോ? എന്റെയാത്മാവിന്റെയുമാത്മാവേ, ഒരു വാക്കുപോലും നാം മറക്കില്ല, പ്രിയനേ, അണഞ്ഞുപോയ സൂര്യൻ ഒറ്റപ്പെടുന്നതും നാം കാണില്ല, നമ്മുടെ ഭൂഗോളം പാഞ്ഞുപോകുമീ വിജനതയെ നാം ഭയക്കുകയുമില്ല, കാരണം, നാമിനിയുമൊന്നിച്ചു- തന്നെയാണല്ലോ യാത്ര, അനന്തതയെ നേരിടാൻ ഒറ്റയൊറ്റയായ് നാം പോകുകില്ലല്ലോ...

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.