Sara Teasdale 64 - മറുപടി
U Unnikrishnan Sivasankara Menon
0
Altın Yaprak
മറുപടി
This is Malayalam translation of the poem "The Answer" by Sara Teasdale.
ഞാൻ ഭൂമിയിലേക്ക്
തിരിച്ചുപോകുമ്പോൾ
ഹർഷിലമാം എൻ ദേഹം
ഒരിക്കൽ ഏറെ അഹങ്കരിച്ചിരുന്ന
ചുവപ്പും വെളുപ്പും
വേണ്ടെന്നു വെയ്ക്കുമ്പോൾ,
ദുർബലമായ കപടാനുതാപത്തോടെ
മുകളിൽ മനുഷ്യർ
കടന്നുപോകുന്നുവെങ്കിൽ
അവർക്കുച്ചത്തിലുത്തരമേകാൻ
എന്റെ ചിതാഭസ്മം
സ്വന്തം ശബ്ദം കണ്ടെത്തിക്കൊള്ളും:
'നില്ക്കൂ,
ഞാൻ സംതൃപ്തയാണ്;
നിങ്ങളുടെ ഇടുങ്ങിയ സഹതാപം
തിരിച്ചെടുത്തോളൂ,
നശിപ്പിക്കാനാവാത്ത വിധം
സ്ഥായിയായ ഒരു തീജ്വാലയായി
ആഹ്ലാദമെന്നുള്ളിലുണ്ടായിരുന്നു;
തന്നെയുലയ്ക്കും
കൊടുങ്കാറ്റിനെ പ്രണയിക്കുന്ന
വളയുമൊരോടക്കഷണം
പോൽ വഴങ്ങിക്കൊണ്ട്,
നിന്റെ ആഹ്ലാദങ്ങളിൽ
നിനക്ക് കണ്ടെത്താനാവു-
ന്നതിലേറെ ആഹ്ലാദം
എന്റെ സങ്കടങ്ങളിൽ
ഞാൻ കണ്ടെത്തിയിരിക്കുന്നു.'
Bu şiiri puanla
Henüz puan verilmemiş