Sara Teasdale 65 - നെയ്തൽപ്പൂക്കൾ
U Unnikrishnan Sivasankara Menon
0
Altın Yaprak
നെയ്തൽപ്പൂക്കൾ
This is Malayalam translation of the poem "Water Lilies" by Sara Teasdale.
ഉച്ചത്തണലിൽ മലകൾക്കിടയിലെ
ഇരുണ്ടൊരാ തടാകത്തിനു മുകളിൽ
നീന്തുമായിരുന്ന നെയ്തൽപ്പൂക്കളെ
നീ മറന്നുപോയെങ്കിൽ,
അവയുടെ നിദ്രിലമായ
ഈറൻ സുഗന്ധവും നീ മറന്നെങ്കിൽ,
എങ്കിൽ മാത്രം, ഭയക്കേണ്ട,
നിനക്ക് തിരിച്ചുവരാം.
എന്നാൽ നിനക്കതോർമ്മയുണ്ടെങ്കിൽ
തിരിച്ചുപോകൂ, എന്നെന്നേക്കുമായി,
അകലങ്ങളിൽ മാത്രം ജലാശയങ്ങളുള്ള
സമതലങ്ങളിലേക്കും പുൽപ്പരപ്പുകളിലേക്കും,
നെയ്തൽപ്പൂക്കൾ കൂമ്പിയടയുന്ന സായം-
സന്ധ്യകളിൽ നീയവിടേക്ക് വരില്ല,
എന്നല്ല, ആ മലകളുടെ നിഴൽ
നിൻ ഹൃദയത്തിനുമേൽ പതിക്കയുമില്ല.
Bu şiiri puanla
Henüz puan verilmemiş