Sara Teasdale 67 - ഭക്ഷണശാലയിൽ

U Unnikrishnan Sivasankara Menon
0 Altın Yaprak
ഭക്ഷണശാലയിൽ This is Malayalam translation of the poem 'In A Restaurant' by Sara Teasdale. ഇരുട്ടിലാണ്ട തെരുവ് പൊഴിഞ്ഞ മഞ്ഞിൽ നിശ്ശബ്ദമാക്കപ്പെട്ടിരുന്നു പൊഴിയുന്ന മഞ്ഞുതൂവലുകൾ നിന്റെ ചുമലുകളെ ധവളനിറമാക്കിയിരുന്നു. രാവിൽ നിന്ന് രക്ഷതേടി നാമൊരിടം കണ്ടെത്തിയപ്പോൾ അതിന്റെ പകിട്ട് നമ്മുടെ മേൽ ഒ- രടി പോലെ വന്നുവീണു. പാത്രങ്ങളുടെ ചിലമ്പലും വയലിനും വില്ലുമായി പ്രകാശജ്വരത്തിനുകീഴിൽ ഒന്നായി കൂട്ടുചേർന്നു. ചൂടിൽ സ്വാദിഷ്ഠഭക്ഷണം ധാരാളമായെത്തി, പെണ്ണുങ്ങളുടെ സന്തോഷമിയന്ന പൊട്ടിച്ചിരിയുടെ പ്രലോഭനത്തിൽ മദ്യം ഒഴുകാൻ തുടങ്ങി. ഒരു കുഞ്ഞുകുട്ടി ഭക്ഷണമൊന്നും കഴിക്കാതെ, അടുത്തൊരു മേശയിൽ ഒരു സ്ത്രീ ചരിഞ്ഞ് വീഴാൻതുടങ്ങുന്ന തൊപ്പിക്കു കീഴെക്കൂടി ചുംബിക്കാൻ പഠിക്കുന്നത് നോക്കിയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകണം, നാം പോകാനെഴുന്നേറ്റു, ഭക്ഷണശാലയിലെ വെള്ളിവെളിച്ചത്തിൽനിന്ന് മ്ലാനമായ തെരുവ് നമ്മെ എതിരേറ്റു, ഒരിക്കൽക്കൂടി നിന്റെ ചുമലുകളിൽ മഞ്ഞുവീഴാൻ തുടങ്ങി.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.