Sara Teasdale 69 - മുത്തച്ഛന്റെ വാത്സല്യം
U Unnikrishnan Sivasankara Menon
0
Altın Yaprak
മുത്തച്ഛന്റെ വാത്സല്യം
This is Malayalam translation of the poem "Grandfather's Love" by Sara Teasdale.
അവർ പറഞ്ഞു, അദ്ദേഹം എനിക്ക്
തന്റെ സ്നേഹം കൊടുത്തയച്ചിട്ടുണ്ടെന്ന്.
പക്ഷേ, അവർ അതെന്റെ കയ്യിൽ തന്നില്ല,
അതെവിടെയെന്ന് ഞാനാവശ്യപ്പെട്ടപ്പോൾ
അവർ പറഞ്ഞു, എനിക്കത് മനസ്സിലാകില്ലെന്ന്.
അവരത് ഒളിച്ചുവെച്ചിട്ടുണാവു-
മെന്നാണ് ഞാൻ കരുതിയത്
പകൽ മുഴുവൻ ഞാനതിനായി തെരഞ്ഞു,
രാത്രിയിലക്കാര്യം ഞാനവരോട് പറഞ്ഞപ്പോൾ
അവർ പുഞ്ചിരിച്ചുകൊണ്ട് മുഖംതിരിച്ചു.
അവർ പറയുന്നത്, സ്നേഹം
എനിക്കൊരിക്കലും കാണാനോ
തൊട്ടുനോക്കാനോ പറ്റാത്ത
കരുണാമയമായ എന്തോ ആണെന്നാണ്.
മറ്റെന്തെങ്കിലുമാണ് അദ്ദേഹം
കൊടുത്തയച്ചിരുന്നതെങ്കിൽ
എന്ന് ഞാനാഗ്രഹിക്കുന്നു.
അദ്ദേഹത്തിന്റെ ചുമമരുന്ന്
എനിക്ക് ഈ സ്നേഹത്തിന്റെ
ഇരട്ടി ഇഷ്ടമാണ്.
Bu şiiri puanla
Henüz puan verilmemiş