Sara Teasdale 71 - പ്രേതാത്മാവ്

U Unnikrishnan Sivasankara Menon
0 Altın Yaprak
പ്രേതാത്മാവ് This is Malayalam translation of the poem 'The Ghost' by Sara Teasdale. കലമ്പുന്ന ആ നഗരത്തിലേക്ക് ഞാൻ തിരിച്ചുപോയി, എന്റെ പഴയകാലകാമുകർ താമസിക്കുമിടത്തേക്ക് ഞാൻ തിരിച്ചുപോയി, പക്ഷേ, എന്റെ ഹൃദയം നിറയെ എന്റെ പുതുപ്രണയിയുടെ മഹിമയായിരുന്നു, എന്റെ കണ്ണുകളാകട്ടെ നിർഭയമായി ചിരിച്ചുകൊണ്ടിരുന്നു. എന്നെ ഭ്രാന്തമായി പ്രണയിച്ചിരുന്ന, എല്ലാവർക്കും കേൾക്കാനായ് തന്റെ പ്രണയം ഉറക്കെ പറഞ്ഞ- യാളെ ഞാൻ കണ്ടുമുട്ടി. എന്നാൽ ഒരായിരം കാര്യങ്ങൾ പരസ്പരം ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു, പഴയകാര്യങ്ങൾ വളരെ ആഴത്തിൽത്തന്നെ കുഴിച്ചുമൂടിയിരുന്നതുകൊണ്ട് ഭയപ്പെടാനില്ലായിരുന്നു. മറ്റെയാളെയും ഞാൻ കണ്ടുമുട്ടി, അയാൾ തന്റെ പ്രണയം പ്രകടിപ്പിക്കാൻ ഒരിക്കലും എന്നെ ചുംബിക്കയോ ഒരക്ഷരം ഉരിയാടുകയോചെയ്തിട്ടില്ല- ഓ, അപ്പോഴാണ് ഉഗ്രഭയം എന്നെ ഗ്രസിച്ചത്, ശ്വസിക്കുകയും ഇളകിയാടുകയും ചെയ്യുന്ന ഉച്ചരിക്കപ്പെടാത്ത വാക്കുകളോടുള്ള ഭയം. ചിരിച്ചുകൊണ്ട് ജീവിക്കുന്ന പ്രണയവും മിഴിനീരിൽ ജീവിച്ചു തീർക്കുന്ന പ്രണയവും ഇല്ലാതായേക്കാം- പക്ഷേ ഒരിക്കൽപ്പോലും തുറന്നു- പറയാത്ത പ്രണയം കറങ്ങുന്ന വർഷങ്ങളിലൂടെ ചുറ്റിക്കൊണ്ടേയിരിക്കും, ഒരു പ്രേതാത്മാവിനെപ്പോലെ. കലമ്പുന്ന ആ നഗരത്തിലേക്ക് ഞാൻ തിരിച്ചുപോയി, എന്റെ ഗതകാലപ്രേമങ്ങൾ ഉള്ളിടത്തേക്ക് ഞാൻ തിരിച്ചുപോയി, എന്റെ ഹൃദയം നിറയെ പുതുപ്രണയത്തിന്റെ പ്രതാപമായിരുന്നു, എന്നാൽ, എന്റെ കണ്ണുകൾ പൊടുന്നനെ ഭയാകുലമായി.

Bu şiire çeviri ekle ·

Bu şiiri puanla

Henüz puan verilmemiş

Yıldıza dokunarak 1–10 arası puan ver

Yorumlar

Yorum yapmak için giriş yapmalısın.

Giriş yap

Bu şiire henüz yorum yapılmamış. İlk sen ol.

Sana daha iyi bir okuma deneyimi sunabilmek için sitemizde çerez kullanıyoruz. Kişisel verilerin KVKK ve GDPR kapsamında işlenir; hangi çerezlere izin verdiğini dilediğin zaman değiştirebilirsin.