Sara Teasdale 90 - അമാൾഫിയിലെ രാത്രിഗീതം
U Unnikrishnan Sivasankara Menon
0
Altın Yaprak
താരാകീർണ്ണമാം വിണ്ണിനോട് ഞാൻ ആരാഞ്ഞു
എന്റെ കാമുകന് പ്രണയസമ്മാനം ഞാനെന്തു നല്കണം?
നിശ്ശബ്ദതയായിരുന്നു എനിക്കു കിട്ടിയ മറുപടി.
ഉയരങ്ങളിലെ നിശ്ശബ്ദ്ത.
മീൻപിടിത്തക്കാർ മത്സ്യം തേടിപ്പോകും
ഇരുട്ടുമൂടിയ കടലിനോടും ഞാനാരാഞ്ഞു
നിശ്ശബ്ദത തന്നെയായിരുന്നു കടലിന്റെയും ഉത്തരം
ആഴങ്ങളിലെ നിശ്ശബ്ദത.
ഓ! അവനു ഞാനെന്റെ രോദനം സമ്മാനിക്കട്ടെ?
അല്ലായ്കിൽ അവനെൻ പാട്ടുകൾ സമ്മാനമായ്ക്കൊടുക്കാം.
എന്നാൽ എന്റെ ജീവിതകാലം മുഴുവൻ നീളും നിശ്ശബ്ദത
എങ്ങിനെ ഞാനവന് സമ്മാനിക്കും?
Bu şiiri puanla
Henüz puan verilmemiş