Sara Teasdale 98 - ആദ്യവസന്തം
U Unnikrishnan Sivasankara Menon
0
Altın Yaprak
ആദ്യവസന്തം
മരണമടുത്തത് തിരിച്ചറിയുന്ന രാജാക്കന്മാർ ഭാരമേറിയ
രോമവസ്ത്രങ്ങളും കിരീടവും അഴിച്ചുവയ്ക്കുന്നതുപോലെ
ശരത്കാലാന്ത്യം, വൻമരങ്ങൾ തങ്ങളുടെ സുവർണ്ണവസനങ്ങൾ
മൃത്യുപുൽകും പുൽമെത്തയിൽ അഴിച്ചുവച്ചുകഴിഞ്ഞു.
മനസ്സിന്റെ കണ്ണാടിയിൽ ഋതുഭേദങ്ങൾ നോക്കിക്കണ്ടുകൊണ്ടിരുന്ന ഞാൻ, പെട്ടെന്ന് ശരത്കാലത്തിന്റെ തവിട്ടുനിറമാകെ ജീവത്താകുന്നതും
അത്, പുത്തൻതളിരുകളുടെ സൂര്യതേജസ്സുള്ള മേലാട ധരിക്കുന്നതും കണ്ടു,
ആഹ്ലാദഭരിതമാം ഏപ്രിൽ മാസമെന്നപോലെ.
തെക്കുനിന്ന് ഗാനാലാപത്തോടെ മഹത്തായ വസന്തകാലം കയറിവന്നു,
അതിദൂരത്തുനിന്ന് കാറ്റിൻ മഞ്ചലേറിവന്ന ചിറകുള്ള വിത്തുകൾ പോലെ
എന്റെ ഹൃദയത്തിൽ വീണ നിൻവാക്കുകൾ വേരുപിടിച്ചു വളർന്നു,
പ്രപഞ്ചം മുഴുവൻ നിന്റെ ചുണ്ടുകളിൽനിന്ന് സംഗീതം പിടിച്ചെടുത്തു.
കണ്ണുകാണാനാവാത്തവളെപ്പോലെയാണ് ഞാൻ ആ വെട്ടം കണ്ടത്
എന്റെ സൂര്യനും ഗാനവും വസന്തവും നീ തന്നെയെന്ന് ഞാൻ തിരിച്ചറിഞ്ഞു.
This poem is Malayalam Translation of the poem "Primavera Mia" by Sara Teasdale.
Bu şiiri puanla
Henüz puan verilmemiş