Sara Teasdale 97 - പ്രതിഫലം
U Unnikrishnan Sivasankara Menon
0
Altın Yaprak
ഏകാന്തത്തിലാകുമ്പോൾ ഞാൻ സന്തോഷിക്കേണ്ടതാണ്
ഒടിഞ്ഞ ചിറകുകളിൽ മുടന്തിനടക്കും മണിക്കൂറുകളിലും!
ദാഹാർത്തമായ ഒരു ശരീരം, ക്ഷീണിതയായ ഒരു ഹൃദയം
ലോകസ്ഥിതിവസ്തുവിഷയങ്ങളാൽ മാറ്റമില്ലാത്ത നീറ്റലും.
ഹേമന്തരാവിലെ കൊള്ളിമീൻ പോലെ
സുന്ദരവും പ്രകാശഭരിതവുമായ
രഹസ്യമയവും ഹ്രസ്വവും ആയ
ഒരൊറ്റ ഗാനം രചിക്കാൻ എനിക്കു കഴിഞ്ഞെങ്കിൽ!
This poem is Malayalam Translation of the poem "Compensation" by Sara Teasdale.
Bu şiiri puanla
Henüz puan verilmemiş