Sara Teasdale 112 - മണികൾ
U Unnikrishnan Sivasankara Menon
0
Altın Yaprak
ശരത്കാലത്തിലെ ഒരു സന്ധ്യ ആറുമണിക്ക്
പടിഞ്ഞാറ് വാനം തുരുമ്പിച്ച ചുവപ്പു നിറം
ദിനാന്ത്യമെന്ന് താഴെ താഴ്വാരത്തിൽ
മിഷനിലെ മണികൾ മുഴങ്ങി.
ആദ്യനക്ഷത്രം ഉരുക്കുസൂചിപോലെ തുളച്ചുകയറുന്നു
എനിക്കെന്താണ് പെട്ടെന്ന് വല്ലാതെ തണുക്കുന്നത്?
മൂന്ന് മണികൾ, ഓരോന്നിനും ശബ്ദം വെവ്വേറെ
താഴ്വാരത്തിലെ ക്ഷീണിച്ച കലമ്പലുകളങ്ങിനെ.
മണികൾ വെനീസിൽ, മണികൾ സമുദ്രത്തിൽ,
മണികൾ താഴ്വരയിൽ, ഭാരിച്ച് വേഗതയല്ലാതെ-
തിരക്കേറിയ ഈ ലോകത്തിൽ ഒരിടവുമില്ല
പകലസ്തമിക്കുന്നത് മറക്കാവുന്നതായി.
This poem is Malayalam translation of the poem "Bells" by Sara Teasdale
Bu şiiri puanla
Henüz puan verilmemiş