Sara Teasdale 96 - മാംസനിബദ്ധം
U Unnikrishnan Sivasankara Menon
0
Altın Yaprak
മൃഗം മൃഗത്തോടർത്ഥിക്കുകയാണ്,
ആത്മാവ് കാത്തിരിക്കാനായി സ്വയം കുനിഞ്ഞ്കൊടുക്കുന്നു;
ഗൂഢം കാടന്മാരുടെ അധിപനെപ്പോലെ
വെളുത്ത മനുഷ്യൻ ഇണയെ വിളിക്കുന്നു.
മൃഗം മൃഗത്തോടർത്ഥിക്കുകയാണ്,
മധുരതരമായ അന്തിമങ്ങൂഴത്തിലൂടെ അവ പാഞ്ഞുപോകുന്നു,
പക്ഷേ, ആത്മാവ് ജാഗരൂകനായ നായാട്ടുകാരനാണ്,
അവനവരെ കണ്ടുമുട്ടാൻപോലും അനുവദിക്കുന്നില്ലല്ലോ!
This is a Malayalam Translation of the poem "Vox Corporis" by Sara Teasdale. The title translates into English as "Voice of the Body", but I have captioned the translation as "Call of the Flesh", which translates the spirit of the poem.
Bu şiiri puanla
Henüz puan verilmemiş